പുതിയതായി തുറക്കുന്ന മദ്യവില്‍പനശാലക്കെതിരെ വന്‍ ജനപ്രക്ഷോപം

ആറ്റിങ്ങല്‍: ചെറുവള്ളിമുക്കില്‍ പുതിയതായി തുറക്കാന്‍ പോകുന്ന മദ്യവില്‍പനശാലക്കെതിരെ വന്‍ ജനപ്രക്ഷോപം. ആറ്റിങ്ങല്‍ ബിവറേജസ് ഔട്ട്‌ലെറ്റ്‌ മാറ്റി ചെറുവള്ളിമുക്കിലേക്കാക്കുന്നതിനെതിരെ ആണു ജന പ്രക്ഷോപം. ചിറയിന്‍കീഴ്‌ മണ്ഡലത്തില്‍ തന്നെ രണ്ടു ഔട്ട്‌ലെറ്റ്‌ ഉള്ളപ്പോഴാണ് അടുത്ത ഔട്ട്‌ലെറ്റ്‌ ചെറുവള്ളിമുക്കില്‍ തുറക്കാന്‍പോകുന്നത്. സ്കൂളുകള്‍, ദേവാലയങ്ങള്‍ എന്നിവ ഈ കെട്ടിട പരിസരത്തുണ്ട്. ചെറുവള്ളിമുക്കില്‍ ഒഴിഞ്ഞ പ്രദേശത്തായി സ്ഥാപിക്കാന്‍ പോകുന്ന ഔട്ട്‌ലെറ്റ്‌ രാത്രി കാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടുണ്ടാക്കും എന്ന് പ്രദേശവാസിക്കള്‍ പറയുന്നു.