ജനപ്രതിനിധികള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

ആറ്റിങ്ങല്‍: ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊന്നതിന്‍റെ പേരില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജനപ്രതിനിധികള്‍ക്ക് നോട്ടീസ്. പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തിര നടപടി കൈകൊള്ളണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നു. ആക്രമണകാരികളായ നായ്ക്കളെ പിടികൂടി വധിക്കണമെന്ന സര്‍ക്കാര്‍ വാദം പലകുറി നിയമസഭക്ക് അകത്തും പുറത്തും ഉയര്‍ന്നതാണ്. ഇതില്‍ വിശ്വസിച്ചാണ് തങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഇത് ചെയ്തതെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തെരുവുനായ്ക്കളെ കൊന്നത് നഗരസഭയോ താനോ ഇടപെടാത്ത സംഭവമാണെന്നു നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ് വ്യക്തമാക്കി. നേരിട്ട് ഹാജരാകാനുള്ള നോട്ടീസ് ആയതിനാല്‍ പോകാതിരിക്കാനും കഴിയിലെന്ന് അദ്ദേഹം അറിയിച്ചു. ചിറയിന്‍കീഴ്‌ ബ്ലോക്ക്‌ അംഗം മഞ്ജുപ്രദീപ് കിഴുവിലം ഗ്രാമപഞ്ചായത്ത്‌ അദ്ധ്യക്ഷന്‍ ശ്രീകണ്ഠന്‍ പഞ്ചായത്ത്‌ അംഗങ്ങളായ ഷാനവാസ്‌, ബിജുകുമാര്‍ എന്നിവര്‍ തങ്ങളുടെ ആവശ്യത്തിനല്ല മറിച്ചു ജനകീയ ആവശ്യം നടപ്പക്കിയതാണെന്നും പറഞ്ഞു.