ഹര്‍ജിയിലെ കാര്യങ്ങള്‍ വാസ്തവവിരുദ്ധമെന്ന് ചെയര്‍മാന്‍:

ആറ്റിങ്ങല്‍: തെരുവുനായ്ക്കളെ വധിച്ച കേസ് താന്‍ ഉള്‍പ്പെട്ടിടില്ല എന്നും തനിക്കെതിരെ ഉന്നയിക്കുന്നത് വാസ്തവവിരുദ്ധ കാര്യങ്ങളെന്നും നഗരസഭാ ചെയര്‍മാന്‍. ആറ്റിങ്ങല്‍ നഗരസഭ സര്‍ക്കാരിന്‍റെയും കോടതിയുടെയും വിധികളുടെ അടിസ്ഥാനത്തില്‍ നായ്ക്കളില്‍ വന്ധ്യംകരണ പദ്ധതി കാര്യക്ഷമമായി നടത്തി വരുകയും ഈ മാസംതന്നെ മുഴുവന്‍ നായ്ക്കളെയും വന്ധ്യംകരണം ചെയ്ത ആദ്യ നഗരസഭ എന്ന പ്രഖ്യാപനം നടത്താനിരിക്കവെയാണ് കേസ് ഉണ്ടായതെന്നും ചെയര്‍മാന്‍ പറയുന്നു. മാധ്യമങ്ങളില്‍ ആറ്റിങ്ങല്‍ എന്ന സ്ഥലനാമത്തോടുകൂടി വന്ന വാര്‍ത്തകളാകണം നഗരസഭാചെയര്‍മാനെയും കേസില്‍ ഉള്‍പെടുത്താന്‍ വഴിവെച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരും നിയമജ്ഞരുമായി ബന്ധപ്പെട്ടു തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.