അനധികൃത തെരുവോരക്കച്ചവടവും മാലിന്യ പ്രശ്നങ്ങളും

ആറ്റിങ്ങല്‍: ഗ്രാമം പാലസ് റോഡില്‍ തെരുവോരക്കച്ചവടം ക്രെമാതീതമായി വര്‍ദ്ധിച്ച് വരുകയാണ്. അതോടൊപ്പം തന്നെ മാലിന്യപ്രശ്നങ്ങളും മേഖലയില്‍ രൂക്ഷമാണ് ഇതുകാരണം കൊതുക് ശല്യം വര്‍ദ്ധിക്കുകയും ടെങ്കിപ്പനി പോലുള്ള പകര്‍ച്ച വ്യാധികള്‍ പടരുകയും ചെയ്യുന്നു. ഈ അവസ്ഥ വഴിയാത്രക്കാര്‍ക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായിട്ടാണ് പൊതുജനങ്ങള്‍ അറിയിക്കുന്നത്. ഇതിന് ഒരു ശാശ്വത പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.