തഹസില്‍ദാരെ ഉപരോദിച്ചു മത്സ്യത്തോഴിലാളികള്‍

ആറ്റിങ്ങല്‍: മത്സ്യത്തോഴിലാളി യൂണിയന്‍ (സിഐടിയു)ന്‍റെ നേതൃത്വത്തില്‍ അഞ്ചുതെങ്ങിലെ മത്സ്യത്തോഴിലാളികള്‍ തഹസില്‍ദാര്‍ ഓഫീസ് ഉപരോദിച്ചു. അഞ്ചുതെങ്ങില്‍ കടല്‍ക്ഷോഭത്തില്‍ വീടുനഷ്ടപ്പെട്ടവര്‍ക്കു വീട് വയ്ക്കാനും ഭൂമി വാങ്ങാനും അടിയന്തരമായി സാഹചര്യം ഒരുക്കണം എന്നതായിരുന്നു സമരം. ജില്ലാ കലക്ടറുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ സ്ഥലം പരിശോധിച്ച് വിലനിര്‍ണയ സര്‍ട്ടിഫിക്കറ്റ് നല്‍കി ഭൂമി ഏറ്റെടുക്കാനുള്ള നടപടി കൈകൊള്ളുമെന്ന ഉറപ്പിനെ തുടര്‍ന്നു സമരം പിന്‍വലിച്ചു. ഭവനനിര്‍മാണത്തിന് ഓരോ കുടുംബത്തിനും പത്തുലക്ഷം രൂപ നേരത്തെ അനുവദിച്ചിതില്‍ ആറുലക്ഷം രൂപ ഭൂമിവാങ്ങാനും നാലുലക്ഷം വനനിര്‍മാണത്തിനും വകയിരുത്തുകയായിരുന്നു. തഹസില്‍ദാര്‍ വിലനിര്‍ണയിച്ചു നല്‍കാത്തതിനാല്‍ ഭൂമി ഇനിയും ഏറ്റെടുക്കാനൊ വീടുകള്‍ നിര്‍മിക്കാനോ കഴിയുന്നില്ലെന്നു സമരക്കാര്‍ ആരോപിച്ചു.