പനി: പ്രതിരോധ നടപടികളുമായി ആറ്റിങ്ങല്‍ നഗരസഭ

ആറ്റിങ്ങല്‍: പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആറ്റിങ്ങല്‍ നഗരസഭയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയകക്ഷികളുടെയും റസിഡന്‍റ്സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും യോഗം തീരുമാനിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഈ മാസം 24നു ഡ്രൈഡേ ആചരിക്കുന്നു. കൂടാതെ 26നു വിദ്യാര്‍ത്ഥികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കൊതുക് നിവാരണമാര്‍ഗങ്ങളും കിണറുകളില്‍ ക്ലോറിനേഷനും ആരംഭിച്ചു.