ചെയര്‍മാനും ആരോഗ്യ സമിതി അധ്യക്ഷനും തമ്മില്‍ സഭയില്‍ വാക്പോര്

നഗരസഭ യോഗത്തില്‍ ചെയര്‍മാനും ആരോഗ്യ സമിതി അധ്യക്ഷനും തമ്മില്‍ വാക്പോര് . ഒടുവില്‍ യോഗം പിരിച്ചുവിട്ട് ചെയര്‍മാന്‍ ചേമ്പറിലേക്ക് മടങ്ങുകയും ചെയ്യ്തു . ഇതാദ്യമായാണ് സഭയില്‍ ഭരണ പക്ഷം നേരിട്ട് ഏറ്റുമുട്ടി സഭ പിരിച്ചു വിടുന്ന സാഹചര്യം ഉണ്ടാകുന്നത്. വലിയകുന്നു താലൂക്ക് ആശുപത്രിയില്‍ പുരുഷന്മാര്‍ക്കുള്ള കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനവുമായി ബന്ധപ്പെട്ട കാരണങ്ങളാണ് സഭ പിരിച്ചു വിടുന്നതിലേക്കു വരെ എത്തിയത് . ആരോഗ്യ സമിതി അധ്യക്ഷനായ അവനവഞ്ചേരി രാജുവാണ് സഭയില്‍ ഈ പ്രസ്നം ഉന്നയിച്ചത് . സഭയെയോ ആശുപത്രി വികസന സമിതിയെയോ അറിയിക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നാണ് ആരോപണം . അതേ സമയം വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ നിര്‍മ്മിച്ച്‌ നല്‍കുവാന്‍ ഉദ്ദേശിച്ച പുരുഷന്മാര്‍ക്കുള്ള കാത്തിരിപ്പു കേന്ദ്രം പണി തുടങ്ങുകയാണെന്നും ചെയര്‍മാന്‍ വന്നാല്‍ നന്നായിരിക്കും എന്ന് ജീവനക്കാര്‍ അവശ്യപ്പെട്ടത് അനുസരിച്ച് അവിടെ പോയത് മാത്ര മാണെന്നും , ഉദ്ഘാടനതിനല്ല പോയതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി