തൊഴിലാളികള്‍ക്ക് കലാമത്സരങ്ങള്‍

ആറ്റിങ്ങല്‍: ഓണത്തോടനുബന്ധിച്ചു സിഐടിയുവിന്‍റെ നേതൃത്വത്തില്‍ 18 വയസ്സിനു മുകളിലുള്ള തൊഴിലാളികള്‍ക്കായി കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഏതു യുണിയനില്‍ പ്പെട്ട തൊഴിലാളികള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. ജില്ലാതല മത്സരങ്ങള്‍ ഓഗസ്റ്റ്‌ നാല്, അഞ്ച് തീയതികളില്‍ നെയ്യാറ്റിന്‍ക്കര സംസ്ഥാനതല മത്സരം ഓഗസ്റ്റ്‌ 20, 21 തീയതികളില്‍ ആറ്റിങ്ങലിലുമാണ് നടത്തുക. സംസ്ഥാന കലാമേള സംഘാടകസമിതി രൂപികരണയോഗം ആറ്റിങ്ങല്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സി. ജയന്‍ ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളും പ്രസംഗിച്ചു.