ഭക്ഷണനിയന്ത്രണം പ്രതിഷേധാര്‍ഹം: രമേശ്‌

ആറ്റിങ്ങല്‍: ഇന്ത്യക്കാരന്റെ ആഹാരത്തില്‍ പോലും നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്ക്കാരിന്റെയും മോദിയുടെയും നീക്കം പ്രതിഷേധാര്‍ഹാമാനെന്നും അപലപനീയവുമാണെന്നു പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കോണ്ഗ്രസ് ആറ്റിങ്ങല്‍ മാമം 157 – നമ്പര്‍ ബൂത്ത് സംമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. ബൂത്ത് പ്രസിഡന്റ് മനോജ്‌ അധ്യക്ഷതവഹിച്ചു.