വലിയകുന്ന്‌ താലൂക്കാശുപത്രിയില്‍ പുതിയ പരിശോധനാ ഉപകരണം

ആറ്റിങ്ങല്‍: വലിയകുന്ന് താലൂക്കാശുപത്രിയിലെ ലാബില്‍ പുതിയ പരിശോധനാ ഉപകരണം സ്ഥാപിച്ചു. സ്വകാര്യ എജന്സി്യുടെ സഹായത്തോടെയാണ് 10 ലക്ഷം രൂപ വിലയുള്ള ഉപകരണം സ്ഥാപിച്ചത്. പകര്ച്ചാപ്പനി വ്യാപകമാകുകയും രക്തസാബിള്‍ പരിശോധനയുടെ എണ്ണം കൂടുകയും ചെയ്തതോടെയാണ് പുതിയ ഉപകരണം സ്ഥാപിക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെ ആശുപത്രിയിലെത്തുന്ന വലിയൊരുവിഭാഗമാളുകള്‍ ഇപ്പോള്‍ സ്വകാര്യലബോറട്ടറികളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും.