തെരുവുനായ ആക്രമണം: അഞ്ച് പേര്ക്ക്ശ കടിയേറ്റു

ആറ്റിങ്ങല്‍: പൂവന്‍പാറ പുളിമൂട് ജംഗ്ഷന്‍, മണ്ണൂര്ഭാഗം റോഡ്‌ എന്നിവിടങ്ങളില്‍ ഏഴുവയ്സുകാരിയുല്പ്പെടെ അഞ്ചുപേര്ക്ക് തെരുവുനായയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. രണ്ടിടത്തും ആക്രമണം നടത്തിയത് ഒരു നായ തന്നെയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേ ത്തുടര്‍ന്ന് തെരുവുനായ ശല്യത്തിനെതിരെ അധികൃതര്‍ നടപടി എടുക്കനമെന്നാണ് നാട്ടുകാരുടെ ആവശ്യം.