തെരുവു നായ്ക്കളെ കൊന്ന സംഭവം: ജനപ്രതിനിധികള്‍ക്ക് വിമാനത്താവളത്തില്‍ സ്വീകരണം

ആറ്റിങ്ങല്‍: കിഴുവിലത്ത് നരഭോജികളായ തെരുവ് നായ്ക്കളെ കൊന്ന സംഭവത്തില്‍ നിയമനടപടി നേരിട്ട് സുപ്രീംകോടതി വെറുതേവിട്ട ജനപ്രതിനിധികള്‍ നാട്ടിലെത്തി. ഇവര്‍ക്ക് നാട്ടുകാര്‍ സ്വീകരണം നല്കി. ആറ്റിങ്ങല്‍ നഗരസഭാ ചെയര്മാന്‍ ഉള്‍പെടെ ഉള്ളവര്‍ക്കാണ് സ്വീകരണം നല്കിയത്. സംഭവത്തില്‍ പരാതിക്കാ ര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ചെയര്‍മാന്റെ തീരുമാനം.