ഭിന്നശേഷിക്കാര്‍ക്ക്‌ കെ.എസ്.ആര്‍ .ടി.സി സീറ്റ്‌ സംവരണം

ആറ്റിങ്ങല്‍: യാത്രാബസുകളില്‍ സംവരണ സീറ്റ് രേഖപ്പെടുത്തലുകളില്‍ നിന്നും അന്ധനും വികലാംഗനും അങ്ങപരിമിതനുമെന്നുമുള്ള രേഖപ്പെടുത്തലുകള്‍ ഇനിമുതല്‍ ഉണ്ടാവില്ല .ഇനി വിശേഷണം ഭിന്നശേഷിക്കാര്‍ എന്നുമാത്രം. ഇതുല്പെടെ സംവരണസീറ്റ് ക്രമീകരണം സംബന്ധിച്ചു മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നിര്ദേശം പുറപ്പെടുവിച്ചു. കഴിവതും ബസിന്‍റെ പിന്‍വസത്തെ വാതിലിനു സമീപം അഞ്ചു ശതമാനം സീറ്റുകളാണ് ഭിന്നശേഷിക്കാര്ക്കായി മാറ്റി വയ്ക്കേണ്ടത്. ഇതില്‍ അന്ധനെന്നും അംഗപരിമിതനെന്നും മറ്റുമുള്ള നിലവിലെ രേഖകള്‍ നീക്കി ഭിന്നശേഷിക്കാര്‍ എന്നു തിരുത്തണം.