ലഹരിക്കെതിരേയുള്ള ഹ്രസ്വചിത്രം ആദ്യപ്രദര്‍ശനം ഇന്ന്‍

ആറ്റിങ്ങല്‍: മലയാളശാല സാഹിത്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന്‍ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ വൈകിട്ട് 4 ന് ലഹരി മുക്തി സെമിനാറും ലഹരിക്കെതിരേയുള്ള ഹ്രസ്വചിത്രമായ സാന്ദ്രസ്പര്‍ശത്തിന്‍റെ ആദ്യ പ്രദര്‍ശനവും കവിയരങ്ങും നടക്കും. 6ന് നടക്കുന്ന സെമിനാര്‍ അഡ്വ.ബി. സത്യന്‍ എം.എല്‍എ ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് അദ്ധ്യക്ഷത വഹിക്കും.ആറ്റിങ്ങല്‍ എ.സി.പി. ആദിത്യ.ആര്‍, .കെ.ജയകുമാര്‍, ഡോ. ദീപു, സത്യപ്രഭന്‍, ചെറുന്നിയൂര്‍ ബാബു, ബാബു ചന്ദ്രന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും ഡോ.എസ്. ഭാസിരാജ് മോഡറേറ്ററാക്കും നെക്കിള്‍ പുഷ് ആപ്പില്‍ ഗിന്നസ് റെക്കോര്‍ഡ്‌ ജാക്സണ്‍.ആര്‍ ഗോമസ്, ഹ്രസ്വചിത്ര അണിയറ പ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കും മലയാള ശാല പ്രസിഡന്റ് ബിനു വേലായുധന്‍ സ്വാഗധവും സെക്രട്ടറി സുരേഷ് കൊളാഷ് നന്ദിയും പറയും. തുടര്‍ന്ന്‍ സാന്ദ്രസ്പര്‍ശം എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.