നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍സ് വാര്‍ഷികാഘോഷവും കുടുംബ സംഗമവും 29ന് രാവിലെ 10ന് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ടൌണ്ഹാസളില്‍ ആരംഭിക്കും. കുടുംബാംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ വിതരണം, അവനവഞ്ചേരി പരവൂര്‍ക്കോണം എല്‍.പി.എസ്സിന് സ്കൂള്‍ ബസ്‌ കൈമാറല്‍, മികച്ച വിജയ നേടിയ വിദ്യാര്ത്ഥി്കളേയും മികച്ച വിജയ ശതമാനം നേടിയ സ്കൂളുകളെയും ആദരിക്കല്‍, സ്കൂള്‍ യുണിഫോം വിതരണം എന്നിവ നടക്കും. രാവിലെ 10ന് കുടുംബ സംഗമവും കലാപരിപാടികളും. ഉച്ചക്ക് 2.30ന് അവാര്ഡ് ജേതാക്കളായ വിദ്യാര്‍ത്ഥികളുമായി ആറ്റിങ്ങല്‍ എ.എസ്‌.പി ആദിത്യ ഐ.പി.എസ് സംവാദം നടത്തും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗം ഡോ.എ.സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും.