കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട്‌ വര്‍ക്കേര്‍സ് യുണിയന്‍

ആറ്റിങ്ങല്‍: കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട്‌ വര്‍ക്കേര്‍സ് യുണിയന്‍ (ഐ.എന്‍.ടി.യു.സി) ആറ്റിങ്ങല്‍ യുണിറ്റ് സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി.എസ്. അജിത്‌ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സുരേഷ്ബാബു, അനില്‍ കുമാര്‍, ടി.യു.രാജീവ്‌ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.ഗോപകുമാര്‍ (പ്രസിഡന്റ്), വി.എസ്.ശ്യാംകുമാര്‍ (സെക്രട്ടറി), കെ.എസ്.ബിജു (ട്രഷറര്‍), സി.ഒ.ഷാജഹാന്‍ (ഓര്ഗ.നൈസിംഗ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.