റോഡിലെ മത്സ്യവില്പന തടഞ്ഞു

മത്സ്യത്തൊഴിലാളികള്‍ മാര്‍ക്കറ്റ്‌ ഉപരോധിച്ചു ആറ്റിങ്ങല്‍: റോഡിലെ മത്സ്യ വില്പന തടഞ്ഞ നഗരസഭയുടെ തീരുമാനത്തിനെതിരെ മത്സ്യ വില്പനത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത്. തങ്ങളുടെ ജീവിതം തകര്‍ക്കുകയെന്നാണ് ഇവരുടെ പരാതി. മല്സ്യവിപണനത്തിനു മാര്‍ക്കറ്റുകളും സമയവും ക്രമീകരിക്കാനായി നഗരസഭാ ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. മാര്‍ക്കറ്റുകള്‍ക്കുള്ളില്‍ മാത്രം മല്സ്യവിപണനം നടത്തിയാല്‍ മതിയെന്ന ഉറച്ച തീരുമാനത്തിലാണ് നഗരസഭ. ഇതോടെ വൈകിട്ട് മല്സ്യവിപണം നടത്താന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികളാണ് ഇന്നലെ മാര്‍ക്കറ്റ്‌ ഉപരോധിച്ചത്. തങ്ങള്‍ക്ക് മല്സ്യവിപണനത്തിനു സൗകര്യം ഒരുക്കുക, സ്വകാര്യ മാര്‍ക്ക റ്റിലെ അമിതമായ നികുതി പിരിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം