അവനവഞ്ചേരി ഗവ. ഹൈസ്കൂളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

ആറ്റിങ്ങല്‍: അവനവഞ്ചേരി ഗവ.ഹൈസ്കൂളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ ഏറ്റെടുത്തു നടത്തിയ ഒരു കൂട്ടം പദ്ധതികളുടെ ഉദ്ഘാടനം നടന്നു. അമര്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.രാധാകൃഷ്ണന്‍ നായര്‍ സഹായിച്ച് സജ്ജീകരിച്ച നഴ്സ് റൂം, നവീകരിച്ച യു.പി.വിഭാഗം കമ്പ്യൂട്ടര്‍ ലാബിലേക്ക് നഗരസഭ അനുവദിച്ച 10 കമ്പ്യൂട്ടറുകള്‍, ഉച്ചഭക്ഷണം എല്‍.പി.സ്കൂളില്‍ എത്തിക്കാന്‍ ഫുഡ്‌ ക്യാരിയര്‍, പാചകപ്പുരയിലേക്കാവശ്യമായ ഗ്യാസ് അടുപ്പ്, മിക്സര്‍ grainter എന്നിവയുടെ സമര്‍പ്പണം ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ ശ്രീ.എം.പ്രദീപ് നിര്‍വ്വഹിച്ചു. ഒപ്പം സംഭാവനകള്‍ നല്കി്യ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും ആദരിച്ചു.