ആലോചനായോഗം നാളെ

ആറ്റിങ്ങല്‍: ഓണക്കാലത്ത് പട്ടണത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെപ്പറ്റിയുള്ള ആലോചനായോഗം നാളെ മൂന്നു മണിക്ക് ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനിലെ ജനമൈത്രിഹാളില്‍ നടത്തുമെന്ന് സി.ഐ. അറിയിച്ചു. ബി.സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.