ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ മെഡിക്കല്‍ ക്യാമ്പ്‌

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവ.ഗേള്‍സ് ഹയര്‍ സെകന്‍ഡറി സ്കൂളില്‍ അലോപ്പതി, ആയൂര്‍വേദം , ഹോമിയോപതി വിഭാഗങ്ങളുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ക്യാമ്പ്‌ നടന്നു. ആറ്റിങ്ങല്‍ നഗരസഭാ ആരോഗ്യ standing കമ്മിറ്റി ചെയര്‍ മാന്‍ അവനവഞ്ചേരി രാജു ഉദ്ഘാടനം ചെയ്തു. പനി പ്രതിരോധ ഹോമിയോ ആയുര്‍വേദ മരുന്നുകളും വിതരണം ചെയ്തു. ഒപ്പം ഗോകുലം മെഡിക്കല്‍ കോളേജിന്‍റെ നേതൃത്തത്തില്‍ ബോധവല്ക്കയരണ ക്ലാസ്സും നടത്തി.