സ്ലാബുകള്‍ തകര്‍ന്ന് ‍ അപകടക്കെണി; നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു

ആറ്റിങ്ങല്‍: പട്ടണത്തില്‍ ഏറ്റവും തിരക്കേറിയ കിഴക്കെനാലുമുക്കിലെ ഓടക്കുമുകളിലെ സ്ലാബുകള്‍ തകര്‍ന്ന്‍ അപകടക്കെണിയായിട്ടും നഗരസഭ നടപടി കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും റോഡ്‌ ഉപരോധിച്ചു. സമരത്തിനിടെ അതുവഴി കടന്നു പോകുകുകയായിരുന്ന നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ അവനവഞ്ചേരി രാജുവിനെയും സമരക്കാര്‍ തടഞ്ഞു. രാജുവിന്‍റെ നേതൃത്തത്തില്‍ നഗരസഭയുമായും ദേശീയപാത അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഒരാഴ്ച്ചക്കകം പരിഹാരം കാണാമെന്ന ഉറപ്പിനെ തുടര്‍ന്ന്‍ സമരം പിന്‍വലിച്ചു