ചിത്രരചനാ മത്സരം കുട്ടികള്‍ക്കും ,രക്ഷിതാക്കള്‍ക്കും

ആറ്റിങ്ങല്‍: നവഭാരത് എച്ച്.എസ്.എസില്‍ കിന്ഡെര്‍ ഗാര്‍ഡന്‍ കുട്ടികള്‍ക്കായി കളറിംഗ് മത്സരം നടന്നു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം പ്രിന്‍സിപ്പാല്‍ സഞ്ജീവിന്‍റെ അധ്യക്ഷതയില്‍ ചിത്രകാരന്‍ സുരേഷ് കൊളാഷ് ഉദ്ഘാടനം ചെയ്തു. ഹയര്‍ സെ ക്കന്‍ഡറി വൈസ് പ്രിന്‍സിപ്പല്‍ ലതാകുമാരി, ഹൈസ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സരിത പി.രാജ്, സ്റ്റാഫ് സെക്രട്ടറി ബിന്ദു.ജി.എസ് എന്നിവര്‍ സംസാരിച്ചു. എല്‍.കെ.ജി, യു.കെ.ജി വിഭാഗങ്ങളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും മത്സരത്തില്‍ പങ്കെടുത്തു.