അവനവഞ്ചേരി ഗവ.ഹൈസ്കൂളില്‍ കുട്ടിപ്പോലീസും ഇനി കര്‍ഷകരോ!!

ആറ്റിങ്ങല്‍: തരിശുനിലത്തില്‍ പൊന്നുവിളയിക്കാന്‍ അവനവഞ്ചേരി ഗവ.ഹൈസ്കൂളില്‍ ഇനി കുട്ടിപ്പോലീസും. നിലമൊരുക്കലും ഞാറുനടീലും ഒന്നും അവര്‍ക്ക് പരിചയമില്ലായിരുന്നു. പലരും ഇതൊന്നും കണ്ടിട്ടു കൂടി ഇല്ല. എങ്കിലും മണ്ണിന്‍റെ സ്നേഹം തൊട്ടറിഞ്ഞ കുട്ടികള്‍ ആവേശത്തോടെ കണ്ടമൊരുക്കി. പുന്നെല്ല് കൊയ്യുന്ന സ്വപ്നങ്ങളെ താലോലിച്ച്‌ അവര്‍ ജനപ്രതിനിധികള്‍ക്കൊപ്പം ഞാറ് നട്ടു. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായാണ് വയലുല്സവം നടത്തിയത്