ബി.എസ്. എന്‍. എല്‍ ഓണം പ്രിപെയ്ഡ് പ്ലാന്‍

ബി.എസ്. എന്‍. എല്‍ പുതിയ ഓണം പ്രത്യേക പ്ലാന്‍ പ്രഖ്യാപിച്ചു. 44 രൂപയുടെ ഓണം പ്രീപെയ്ഡ്‌ പ്ലാനിന് ഒരു വര്‍ഷ കാലാവധി ഉണ്ട്. 20രൂപ ടോക്ടൈം ലഭിക്കും. ഈ പ്ലാനില്‍ 110, 200, 500, 100 രൂപയുടെ റീചാര്‍ജുകള്‍ക്ക് ഫുള്‍ ടോക്ടൈം ലഭിക്കും.ആദ്യ 30 ദിവസം ബി.എസ്. എന്‍. എല്‍ കോളുകള്‍ക്ക് മിനിട്ടിനു 5 പൈസയും മറ്റ് മൊബൈലുകളിലേക്ക് 10 പൈസയുമാണ് നിരക്ക്. പിന്നീട് സെക്കഡിന് 1 പൈസയാകും ഈടാക്കുക. 500 എംബി ഡേറ്റയും സൗജന്യമായി ലഭിക്കും.