ആറ്റിങ്ങല്‍ നഗരസഭ :ഭവന വായ്പയ്ക്ക് ബന്ധപ്പെടണം

ആറ്റിങ്ങല്‍ : പി.എം.എ.വൈ പദ്ധതി പ്രകാരം ഭവന രഹിതരായ അര്‍ഹരായ ഗുണഭോക്താക്കളും , ഭൂരഹിതരും, ഭവന നിര്‍മ്മാണത്തിന് വായ്പ വാങ്ങാന്‍ നഗരസഭയുമായ് ബന്ധപ്പെടണം . ഒന്ന് മുതല്‍ പത്തു വരെ വാര്‍ഡില്‍ ഉള്ളവരുടെ കൂടിക്കാഴ്ച ഒന്‍പതിനും പതിനൊന്നു മുതല്‍ ഇരുപതു വരെ വാര്‍ഡു കാരുടെത് പത്തിനും ,ഇരുപത്തി ഒന്ന് മുതല്‍ മുപ്പത്തി ഒന്ന് വരെയുള്ള വരുടെത് പതിനൊന്നിനും നടക്കും . കരം അടച്ച രസീത് , തിരിച്ചറിയല്‍ രേഖകള്‍ എന്നിവ കൊണ്ട് വരണം