പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സ് ജില്ലാ തല ഉദ്ഘാടനം

ആറ്റിങ്ങല്‍: തിരുവനന്തപുരം എസ്.എസ്.എ. പൊതു വിദ്യാഭ്യാസ സംരക്ഷണ സദസിന്‍റെ ജില്ലാ തല ഉദ്ഘാടനം വൈകിട്ട് 4ന് ശാര്‍ക്കര മൈതാനത്തു നടന്നു . പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി ഉണ്ടായ മാറ്റങ്ങള്‍ സമൂഹവുമായി സംവദിക്കുന്നതിനായാണ്‌ നിറവ് എന്ന പേരില്‍ സദസ് സംഘടിപ്പിക്കുന്നത്. വൈകിട്ട് 3ന് ചിറയിന്കീഴ്‌ പാലവിള ഗവ.യു.പി.എസില്‍ നിന്നും വിളംബരജാഥ പുറപ്പെട്ടൂ . ഉദ്ഘാടനം മന്ത്രി എം.എം.മണി നിര്‍വ്വഹിച്ചു