ആറ്റിങ്ങല്‍ ദേശീയപാതയോരത്ത് ഓട നിര്‍മാണം

ആറ്റിങ്ങല്‍: തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവില്‍, പട്ടണത്തിലെ കിഴക്കെനാലുമുക്കില്‍ ദേശീയപാതയോരത്തെ ഓടയുടെ പുനര്‍നിര്‍മാണം ആരംഭിച്ചു. ഏറെനാളായി ഓട അടഞ്ഞു മലിനജലം പുറത്തേക്കു പ്രവഹിച്ചിരുന്ന ഇവിടെ ഓട്യ്ക്കുമുകളിലെ സ്ലാബുകളും തകര്‍ന്നതോടെ ഗതാഗതം ഏറെ ദുര്‍ഘടമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷാതൊഴിലാളികളും നാട്ടുകാരും കഴിഞ്ഞആഴ്ച റോഡ്‌ഉപരോധിച്ചു. ഇതിനുപിന്നാലെയാണ ഓടയുടെ പുനരുദ്ധാരണത്തിനു തയാറായത്. എന്നാല്‍, ഇന്നലെ പണികള്‍ ആരംഭിക്കാന്‍ കരാറുകാരന്റെ നേതൃത്വത്തില്‍ ജോലിക്കാര്‍ എത്തിയതോടെ ഓണം കഴിയുംവരെ പണികള്‍ നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം വ്യാപാരികള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍,പണികള്‍ ഇന്നലെത്തന്നെ ആരംഭിക്കണമെന്നും മാറ്റിവെയ്ക്കരുതെന്നും ആവശ്യപെട്ട് ഓട്ടോറിക്ഷാ തൊഴിലാളികളുടെ നേതൃത്വത്തില്‍ മറുവിഭാഗവും രംഗത്തെത്തിയതോടെയാണു തര്‍ക്കം ഉടലെടുത്തത് തര്‍ക്കം രൂക്ഷമാകുന്ന വിവരംഅറിഞ്ഞതിനെ തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ പൊലീസിനെ വിവരം അറിയിക്കുകയും പണിക്കാര്‍ക്കു സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെപോലീസ്‌ രംഗത്തെത്തി. തുടര്‍ന്ന് രുവിഭാഗവുമായി ചര്‍ച്ചനടത്തി പണികള്‍ ആരംഭിക്കുകയായിരുന്നു.