സംഘകൃഷി വ്യാപന പരിപാടി ഉദ്ഘാടനം

ആറ്റിങ്ങല്‍: തരിശുനിലങ്ങള്‍ പൂര്‍ണമായി കൃഷിഭൂമിയാക്കി മാറ്റുക എന്ന ലക്ഷ്യവുമായി മണ്ഡലത്തില്‍ ആരംഭിച്ച സംഘകൃഷി വ്യാപന പരിപാടി ബി.സത്യന്‍ എംഎല്‍ എ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ നഗരസഭയില്‍ 88 ഹെക്ടറില്‍ ഒന്നാം വിളയിറക്കി. ഇതില്‍ വരള്‍ച്ച നേരിടുന്ന കൊടുമണ്‍ ഏലയില്‍ ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതിക്കു രൂപം കൊടുക്കാനും തീരുമാനിച്ചു.