ആറ്റിങ്ങല്‍ ടൌണ്‍ യു.പി.എസ്- പൊതു വിദ്യാലയ സ്നേഹ സംഗമം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ടൌണ്‍ യു.പി.എസിലെ പൂര്‍വ്വ വിദ്യാര്‍ ഥി സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ 15ന് സ്വാതന്ത്ര്യ ദിനാഘോഷവും പൊതു വിദ്യാലയ സ്നേഹികളുടെ സ്നേഹ സംഗമവും നടക്കും. രാവിലെ 9ന് ഹെഡ്മാസ്റ്റര്‍ വി.രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തും . തുടര്‍ന്ന് സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരിയും ചിത്ര രചന മത്സരവും. 10ന് മുന്‍ ഹെഡ് മാസ്റ്റര്‍ കെ.എസ്. അനില്കുമമാറിന്‍റെ സ്മരണാര്ത്ഥം അധ്യാപകരും വിദ്യാര്ത്ഥികളും തയ്യാറാക്കിയ പഠന പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണം എ.ഇ.ഒ കെ.സുജാത ഉദ്ഘാടനം ചെയ്യും