കുട്ടികള്ളന്മാര്‍ പിടിയില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങലിലും പരിസരപ്രദേശങ്ങളിലും മോഷണം പെരുകിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് കുട്ടികള്ളന്മാര്‍ പിടിയിലായി. ജൂണ്‍30ന് ദുര്‍ഗുണ പരിഹാര പാഠശാലയില്‍ നിന്ന് കമ്പി അറുത്തു രക്ഷപ്പെട്ട കുട്ടിയാണ് ഒരാളെന്ന് പോലീസ് പറഞ്ഞു. പുറത്തിറങ്ങിയ ഇവര്‍ 15ഓളം മോഷണമാണ് നടത്തിയത്. റൂറല്‍ എസ്.പി പി.അശോക്‌ കുമാറിന്‍റെ നിര്‍ദേശ പ്രകാരം ആറ്റിങ്ങല്‍ എ.എസ്.പി ആര്‍.ആദിത്യ, സി.ഐ.എം.അനില്‍കുമാര്‍ , എസ്.ഐ.തന്‍സിം അബ്ദുല്‍ സമദ്, പോലീസുകാരായ ജിബി, സുജിത്കുമാര്‍, ദിലീപ്, ഫിറോസ്‌, ബിജുകുമാര്‍, ജ്യോതിഷ്, ബൈജുഹക്ക്, റിയാസ് എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്കി.