ഇനി ബോള്‍ട്ടിനായ് ട്രാക്കുകള്‍ തേങ്ങും......!

വീഴ്ചകള്‍ സര്‍വ്വസാധാരണം. മനുഷ്യനായാല്‍ വീഴ്ചകള്‍ ഉണ്ടാകും. അത്തരം വീഴ്ചകള്‍ ഉണ്ടായില്ലെങ്കിലോ അയാള്‍ ദൈവമാകില്ലേ, അതുകൊണ്ട് തന്നെ ഒരു വീഴ്ച ലോക ഇതിഹാസ താരം ഉസൈന്‍ ലുയിസ് ബോള്‍ട്ടിനും ഉണ്ടായി. അതിശയോക്തിയില്‍ നമുക്ക് പറയാം ബുള്ളറ്റ് ട്രെയിന്‍ പോലും ഉസൈന്‍ ബോള്‍ട്ടിന് മുന്നില്‍ തലതാഴ്ത്തുമെന്ന്. പക്ഷെ ഇന്നലെ തന്‍റെ അവസാന 100 മീറ്റര്‍ പോരാട്ടത്തില്‍ വെങ്കലത്തില്‍ ഒതുങ്ങേണ്ടി വന്നതിന്‍റെ നിരാശ 4*100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ ചിരിയാക്കി മാറ്റമെന്ന പ്രതീക്ഷ തകര്‍ന്ന ട്രാക്കിലിരുന്നു കണ്ണീര്‍ പൊഴിച്ച ബോല്ട്ടിനൊപ്പം ലോകവും കരഞ്ഞു. പക്ഷെ കായിക ലോകവും ലോക ജനതയും ഉസൈന്‍ ബോള്‍ട്ട് എന്ന പ്രതിഭാസത്തെ ഒരിക്കലും മറക്കില്ല. ആ പേര് ചരിത്രത്തിന്‍റെ സുവര്‍ണ ലിപിയില്‍ കൊത്തിവയ്ക്കപ്പെട്ടു കഴിഞ്ഞു.