ബിജെപി ധര്‍ണ നടത്തി

ആറ്റിങ്ങല്‍: പട്ടണത്തിലെ ദേശീയപാത വികസനം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപെട്ട് ബിജെപി നടത്തിയ ധര്‍ണ മണ്ഡലം പ്രസിഡണ്ട്‌ മണമ്പൂര്‍ ദിലീപ് ഉദ്ഘാടനം ചെയ്തു. അടിക്കടിയുണ്ടാകുന്ന പ്രഖ്യാപനങ്ങളല്ലാതെ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ ഭരണനേത്രുത്വം കൈക്കൊള്ളാത്തതാണ് പട്ടണവികസനത്തിന് അനിവാര്യമായ പദ്ധതിക്ക് തിരിച്ചടി ആയിരിക്കുന്നതെന്ന്‍ അദ്ദേഹം കുറ്റപ്പെടുത്തി.