വികസനങ്ങളെ എതിര്‍ക്കാനും ചില എട്ടുകാലികള്‍...!

ആറ്റിങ്ങല്‍: നഗരസഭയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വികസന ക്ഷേമപ്രവര്‍ത്തനങ്ങളെ തുരംങ്കം വയ്ക്കാനും വികസനം തങ്ങളുടെ നേട്ടമെന്ന് ചിത്രീകരിക്കാനും ചില കേന്ദ്രങ്ങള്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നതായി നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ ആരോപിച്ചു. ഇരുപതു വര്‍ഷത്തിലേറെയായി പാലസ് റോഡിലും ഗ്രാമം റോഡിലും തുടര്‍ന്നിരുന്ന അനധികൃത മത്സ്യവ്യാപാരം അവസാനിപ്പിക്കാന്‍ ശക്തമായ നടപടികളിലൂടെ നഗരസഭയ്ക്ക് കഴിഞ്ഞു. ഇപ്പോള്‍ ഇരുറോഡിലും പ്രത്യക്ഷപെട്ടു അനുകൂല അഭിപ്രായപ്രകടനങ്ങളിലൂടെ വീണ്ടും പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളെ ജനം തിരിച്ചറിയണമെന്നും ചെയര്‍ മാന്‍ അറിയിച്ചു.