ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം

ആറ്റിങ്ങല്‍: ആറ്റിങ്ങലിലെ എട്ടു ഹോട്ടലുകള്‍ക്ക് നോട്ടീസ്, പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭ ഹെല്‍ത്ത്‌ സ്ക്വാഡ് പട്ടണത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 15 സ്ഥാപനങ്ങളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. പഴകിയ ഇലയട മുതല്‍ മട്ടന്‍, ചിക്കന്‍ വിഭവങ്ങള്‍ വരെ പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്. പലയിടത്തും ഹോട്ടല്‍ പരിസരം വൃത്തിഹീനമായി കണ്ടെത്തുകയും ചെയ്തു. നിരോധിത പ്ലാസ്റ്റിക്‌ ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത. എട്ടു ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.