അവനവഞ്ചേരി ഗവ.ഹൈസ്കൂള്‍- ‘മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പദ്ധതി’

‘മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പദ്ധതി’ ആറ്റിങ്ങല്‍: അവനവഞ്ചേരി ഗവ.ഹൈസ്കൂള്‍ പരിസ്ഥിതി ക്ലബ് പ്രവര്‍ത്തകരായ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടേയും വലിയവിള പൌരസമിതി റസിഡന്‍സ് അസോസിയേഷന്‍റെയും ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെ തിരെ ബോധവല്ക്കകരണ പ്രവര്‍ത്തനവും, സായിഗ്രാമവുമായി സഹകരിച്ചു നടപ്പിലാക്കുന്ന വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണവും നടന്നു. പദ്ദതിയുടെ നഗരസഭാതല ഉദ്ഘാടനം ആറ്റിങ്ങല്‍ സി.ഐ.എം. അനില്‍കുമാര്‍ നിര്‍വഹിച്ചു.