മണ്ണിനെയും, കര്‍ഷകനെയും ആദരിച്ച് ഒരുദിനം

ആറ്റിങ്ങല്‍. ചിങ്ങപ്പിറവിയില്‍ കര്‍ഷകരെ ആദരിച്ചും കൃഷിവിളകളുടെ പ്രദര്‍ശനം ഒരുക്കിയും നഗരസഭയുടെയും കൃശിഭവന്‍റെയും കര്‍ഷകദിനാചരണം വിവിധമേഖലകളിലായി തിരഞ്ഞെടുത്ത പത്ത് കര്‍ഷകരെ ആദരിച്ചു. നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ ആര്‍.എസ്.രേഖ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരംസമിതി അധ്യക്ഷരായ സി.പ്രദീപ്, ആര്‍.രാജു, അവനവഞ്ചേരി രാജു, എസ്.ജമീല, എ.റുഖൈനത്ത്, കൌണ്സി്ലര്‍ തുളസീധരന്‍ പിള്ള, കൃഷി ഓഫിസര്‍ പുരുഷോത്തമന്‍ തുടങ്ങിയവര്‍ പ്രസംങ്ങിച്ചു.