വളര്‍ത്തു നായ കടിച്ചുകീറി; വീട്ടമ്മ ഗുരുതര നിലയില്‍

ആറ്റിങ്ങല്‍. അയലത്തെ വീട്ടിലെ വളര്‍ത്തു നായയുടെ കടിയേറ്റു വീട്ടമ്മ അതീവ ഗുരുതരാവസ്ഥയില്‍. ഒട്ടേറെ മുറിവുകളില്‍ നിന്ന്‍ ഏറെ രക്തം വാര്‍ന്ന് പോയ ആറ്റിങ്ങല്‍ രാമച്ചംവിള കണ്ണങ്കരക്കോണം മഞ്ഞവിള ഗിരിജാനിവാസില്‍ പരേതനായ ഭാസ്കരന്‍ നായരുടെ ഭാര്യ (65)യെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ മൂന്നുമണിയോടെയായിരുന്നു സംഭവം തൊടിയില്‍ കെട്ടിയിരുന്ന ആടിനെ അഴിച്ചു വീട്ടിലേക്കു വരുബോള്‍ പാഞ്ഞെത്തിയ നായ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും ആദ്യം വലിയകുന്ന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിഛെങ്കിലും നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു