നഗരസഭയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി പഠനകേന്ദ്രം ആരംഭിക്കുന്നു

ആറ്റിങ്ങല്‍: നഗരസഭയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ലൈബ്രറിയില്‍ മഹാത്മാഗാന്ധി പഠനകേന്ദ്രം ആരംഭിക്കുന്നു. ഉദ്ഘാടനം 21ന് 4ന് ഡെപ്യുട്ടി സ്പീക്കര്‍ വി.ശശി നിര്‍വഹിക്കും . ബി.സത്യന്‍ എം.എല്‍ എ അധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആദ്യ ഗാന്ധിയന്‍ പഠനകേന്ദ്രമാണിതെന്ന് നഗരസഭ ചെയര്‍ മാന്‍ എം.പ്രദീപ്‌ അറിയിച്ചു