ഓണസമ്മാനമായി അരി; വിളയില്‍ റെസിഡന്‍സ് അസോസിയേഷന്‍

ആറ്റിങ്ങല്‍: വിളയില്‍ റെസിഡന്‍സ് അസോസിയേഷന്‍റെ പരിധിയിലെ 350 കുടുംബങ്ങള്‍ക്ക് ഓണമുണ്ണാന്‍ 5 കിലോ വീതം അരി വിതരണം ചെയ്യുന്നതിന്‍റെ ഉദ്ഘാടനം നാളെ 4ന് വി.ആര്‍.എ അങ്കണത്തില്‍ ബി.സത്യന്‍ എംഎല്‍ എ നിര്‍വഹിക്കും. ചടങ്ങില്‍ ട്രാഫിക്‌ വാര്‍ഡന്മാര്‍ക്കുള്ള ഓണക്കിറ്റ്‌, ഓണക്കോടി, ഉത്സവബത്ത എന്നിവയുടെ വിതരണം എ.എസ്പി. ആര്‍.ആദിത്യ നടത്തും. പ്രസിഡന്റെ ഉണ്ണി അധ്യക്ഷത വഹിക്കും.