ഓണം -ട്രാഫിക് നിയന്ത്രണം ആറ്റിങ്ങലില്‍

ഓണത്തോടനുബന്ധിച്ചു ഓണത്തിരക്ക് നിയന്ത്രിക്കാന്‍ ആറ്റിങ്ങല്‍ നഗരത്തില്‍ അടുത്ത ദിവസം മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍ പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചു . പൂവന്‍പാറ മുതല്‍ മാമം വരെയും മാമം മുതല്‍ പാലസ് റോഡു വഴി പൂവന്‍പ്പാറ വരയും വാഹനങ്ങള്‍ ഓവര്‍ടെക്ക് ചെയ്യാന്‍ അനുവദിക്കില്ല. കാല്‍ നട യാത്രക്കാര്‍ ഫുഡ്‌ പാത്തില്‍ കൂടി നടക്കുകയും സീബ്ര ലൈനില്‍ കൂടി മാത്രം റോഡു മുറിച്ചു കടക്കുകയും വേണം . ടൌണ്‍ യു.പി.എസ് , കച്ചേരി റോഡു എന്നിവ പൂര്‍ണമായും വണ്‍ വേ ആയിരിക്കും 25 മുതല്‍ വണ്‍ വേ സംവിധാനം രാവിലെ 7.30 മുതല്‍ 9 മണി വരെ ആയിരിക്കും . സ്വകാര്യ ബസ്സുകള്‍ 5 മിനിട്ടില്‍ കൂടുതല്‍ സമയം സ്റ്റേ ഉണ്ടെങ്കില്‍ മാമം ഗ്രൗണ്ടില്‍ പാര്‍ക്ക്‌ ചെയ്യണം . 20 മുതല്‍ ട്രാഫിക് ഡ്യൂട്ടിക്ക് സി ഐ , എസ് ഐ, ട്രാഫിക് എസ് ഐ, എന്നിവരുടെ നേതൃത്വത്തില്‍ 60 പോലിസുകാരുടെ സേവനം ലഭ്യമാക്കാനാണ് തീരുമാനം .