യു .ഐ .ടി സെന്‍റെര്‍ പെരുങ്ങുഴിയില്‍ . നാളെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും

കേരള സര്‍വകലാശാല ചിറയിന്‍കീഴ്‌ നിയോജക മണ്ഡലത്തില്‍ അനുവദിച്ച യുണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജി (യു.ഐ.ടി ) യുടെ രീജീനല്‍ സെന്‍റെര്‍ അഴൂര്‍ ഗ്രാമ പഞ്ചായത്തിലെ പെരുങ്ങുഴിയില്‍ സ്വകാര്യ കെട്ടിടത്തില്‍ ഈ അധ്യാന വര്‍ഷം മുതല്‍ തുടങ്ങും . മേട ജംക്ഷനിലെ സേവാസമാജം മന്ദിര സമുച്ചയത്തിലാവും പ്രവര്‍ത്തനം തുടങ്ങുക . നാളെ ഓഫീസി പ്രവര്‍ത്തനം ആരംഭിക്കും . തുടക്കത്തില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സും ബികോം കോമേഴ്സ് വിത്ത്‌ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുമാണ് അനുവദിച്ചിട്ടുള്ളത് . 22 മുതല്‍ 24 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം . നിലവില്‍ ഡിഗ്രി കോഴ്സുകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് ഈ സെന്‍റെറിലേക്കും ഓപ്ഷന്‍ നല്‍കാം 26 നു മെറിറ്റ്‌ ലിസ്റ്റ് പ്രസിദ്ധീകരിക്കും.