കയര്‍ തൊഴിലാളി യുണിയന്‍ താലൂക്ക് ഓഫിസ് ധര്‍ണ നടത്തി

ആറ്റിങ്ങല്‍: വര്‍ഷത്തില്‍ അമ്പതു ടിവസം പോലുംജോലി ഇല്ലാത്തവരും ഇരുന്നൂറു രൂപയി ല്‍ താ ഴെ ദിവസക്കൂലിയുള്ളവരുമായ കയര്‍ തൊഴിലാളി കുടുംബങ്ങളെ റേഷന്‍ മുന്‍ഗണനാലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ എല്‍.ഡി.എഫ്.സര്‍ ക്കാര്‍ തീരുമാനിക്കണമെന്ന് സി .പി.ഐ ജില്ലാസെക്രട്ടറി അഭിപ്രായപ്പെട്ടൂ . എ.ഐ.ടി.യു.സി. നേതൃത്വത്തില്‍ ചിറയിന്‍കീഴ്‌തലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും സി.പി.ഐ ജില്ലാ സെക്രട്ടറി. ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്തു. കയര്‍ തൊഴി ലാളികളെ ഇ. എസ്. ഐ. പി. എഫ്.സ്കീമില്‍ ഉല്പ്പെിടുത്തുക ഇരുപത് ശതമാനം ബോണസ് നല്കു.ക, കുറഞ്ഞത് ഇരുന്നൂറു ദിവസത്തെ ജോലി ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.