ഫോണ്‍ കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കി ബി. എസ്.എന്‍. എല്‍

ആറ്റിങ്ങല്‍: ബി.എസ്.എന്‍.എല്‍. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി 24 മുതല്‍ 26 വരെ ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷന്‍, പൂവന്‍പാറ, അവനവഞ്ചേരി, പൊയ്കമുക്ക്, ചിറയിന്കീ്ഴ്‌, കടയ്ക്കാവൂര്‍, ബി.എസ്സ.എന്‍.എല്‍ ഓഫിസുകളില്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ടെന്നു ഡിവിഷണല്‍ ഓഫിസര്‍ അറിയിച്ചു. ഇതോടൊപ്പം ഓണം ഓഫറോട കൂടിയ സൗജന്യ മൊബൈല്‍ കണക്ഷനും, കേടായിപോയ ലാന്‍ഡ്‌ കണക്ഷനും, ഇന്റര്‍നെറ്റ് കണക്ഷനും ആകര്‍ഷ ക പ്ലാനുകളില്‍ പുനസ്ഥാപിക്കാനും അവസരം ലഭിക്കും. ഇതിനായി ആധാര്‍ കാര്‍ഡും മൊബൈലുമായി രാവിലെ പത്തിനും അഞ്ചിനുമിടയില്‍ ഒഫീസില്‍ എത്തണം.