ഓണം കലാമേളക്ക് ഘോഷയാത്രയോടെ ഇന്ന് തുടക്കം

ആറ്റിങ്ങല്‍: സി.ഐ.ടി.യുവിന്‍റെ ആഭിമുഖ്യത്തില്‍ പ്രഥമ സംസ്ഥാന ഓണം കലാമേള. വിവിധ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ ത്തി ക്കുന്നവരുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള സാംസ്കാരിക ഘോഷയാത്രക്ക്‌ ഇന്ന് ആറ്റിങ്ങലില്‍ തുടക്കം. 14 ജില്ലകളിലും നടന്ന ജില്ലാതല മത്സരങ്ങളില്‍ വിജയിച്ച 850 തൊഴിലാളികള്‍ 19 ഇനങ്ങളില്‍ മാറ്റുരക്കും. പ്രധാന വേദിയായ സണ്‍ ഓഡിറ്റോറിയത്തിനു പുറമേ ഡൈനിങ്ങ്‌ ഹാള്‍, മുന്‍ വശത്തെ ഹാള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. ഇന്ന് 4.30ന് കോളേജ് ഗ്രൗണ്ടില്‍ നിന്ന് തെയ്യങ്ങള്‍, ഫ്ലോട്ടുകള്‍, വിവിധ വാദ്യങ്ങള്‍, സ്കേറ്റിംഗ്, കേരളീയ നൃത്തരൂപങ്ങള്‍, എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര ആരംഭിക്കും. മേള ഉദ്ഘാടനം 5 മണിക്ക് എ.കെ. ബാലന്‍ നിര്‍വഹിക്കും. കലാമേള 26ന് സമാപിക്കും.