ആറ്റിങ്ങലില്‍ ഉച്ചവരെ വ്യാപാരി വ്യവസായി ഹര്‍ത്താല്‍ ആചരിച്ചു

ആറ്റിങ്ങല്‍: വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങല്‍ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ഇന്ന് ഒരു മണിവരെ കടകള്‍ അടച്ചു ഹര്‍ത്താല്‍ ആചരിച്ചു . മുനിസിപ്പല്‍ ബസ്‌ സ്റ്റാന്ഡിനനു സമീപത്തെ വ്യാപാരിയെ പോലീസ് ക്രൂരമായി മര്‍ദിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍. ആറ്റിങ്ങല്‍ ഷാദിന്‍ മൊബൈല്‍സ് ഉടമ ഷെഫീറിനെ പോലീസ് ക്രൂരമായി മര്‍ദിച്ചു എന്ന് ആരോപിച്ചാണ് ഏകോപന സമിതി ഹര്‍ത്താല്‍ ആചരിച്ചത്‌