ഉത്സവ് 2017 - നാളെ ആറ്റിങ്ങലില്‍ തിരിതെളിയും!

ആറ്റിങ്ങല്‍: കേരളകൌമുദി, കൌമുദി ടി.വി, സ്വയംവര സില്ക്സ് എന്നിവയുടെ സംയുക്ത ആഭിമുഘ്യത്തില്‍ ആറ്റിങ്ങല്‍ നഗരസഭയുടെ സഹകരണത്തോടെ മാമം ഗ്രൗണ്ടില്‍ നടക്കുന്ന ‘ ഉത്സവ് 2017 ‘ നാളെ തിരിതെളിയും. സെപ്റ്റംബര്‍10 വരെയാണ് മേള. പ്രദര്‍ശന കവാടത്തിന്‍റെ രൂപം തന്നെ ആകര്‍ഷകമാണ്. പ്രദര്‍ശരനത്തിന്‍റെ ഉദ്ഘാടനം നാളെ വൈകിട്ട് 6ന് ബി.സത്യന്‍ എം.എല്‍.എ നിര്‍ വഹിക്കും. മേളയുടെ ആകര്‍ഷകങ്ങള്‍; അമ്യുസ്മെന്‍റെ പാര്‍ക്ക്, മരണക്കിണര്‍, അക്വാഷോ, പുഷ്പപ്രദര്‍ ശനം, ഗെയിം ഷോ, എന്നിവയ്ക്ക് പുറമേ എ.സി/ നോണ്‍ എ.സി ഉള്പ്പെ്ടെ നൂറിലധികം സ്റ്റാളുകളാണ് പ്രദര്ശന വേദിയില്‍ ഒ രുക്കുന്നത്. അപൂര്‍വ്വ ഇനം അലങ്കാര മത്സ്യങ്ങള്‍, വിദേശ ഇനം വളര്‍ത്തു പക്ഷികള്‍, ഔഷധ സസ്യങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഓണ വിഭവങ്ങള്‍ എന്നിവ ഒന്നിക്കുന്ന അത്യപൂര്‍വ്വ മേളയാകും ഇനി ആറ്റിങ്ങലില്‍ അരങ്ങേറുന്നത്.