നാളെ അത്തം

നാളെ പുലരുന്ന ആദിത്യന് ഒരു പ്രത്യേക സൗന്ദര്യം തന്നെയാണ്, നാളെ അത്തം. ഇനിയുള്ള പത്തു നാള്‍ മലയാളി മനസിന്‌ പൊന്നോണ വരവേല്പ്പിനായിട്ടുള്ള തിടുക്കം. നാളെ കുഞ്ഞോമനകള്‍ പൂക്കൂടയുമായി പാടത്തേക്കും പറമ്പിലേക്കും. തങ്ങളുടെ പൂക്കളം മോടിപിടിപ്പിക്കുന്നതിനും ഒരുമിച്ചു പൂക്കളം ഇടുന്നതിനും കുട്ടികള്‍ക്ക് ഒരു പ്രത്യേകപാഠവം തന്നെ ഉണ്ട്. ഒരു പക്ഷെ പണ്ടുള്ള ഓണത്തിന്‍റെ ഓര്‍മ്മകള്‍ ഇന്നത്തെ കുട്ടികള്‍ക്ക് അപ്രാപ്യമായി പോയിരിക്കുന്നു. ഓരോ ദിനവും ഓരോ പൂവും കൊണ്ട് പൂക്കളമൊരുക്കി പത്താം നാള്‍ പത്തു പൂവും കൂടി ചേര്‍ന്ന് തിരുവോണനാള്‍ ആഘോഷിച്ച് സദ്യവട്ടങ്ങള്‍ കൂടിയാകുമ്പോള്‍ സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും ഒരു ഓണം കൂടി കടന്നു പോകും. എല്ലാ മലയാളി മനസിനും അത്തം ദിനാശംസകള്‍!