റേഷന്‍ മുന്‍ഗണന ലിസ്റ്റില്‍ കയര്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തണം

ആറ്റിങ്ങല്‍: കയര്‍ തൊഴിലാളികളെ റേഷന്‍ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ജി.ആര്‍.അനില്‍ ആവശ്യപെട്ടു. ഇതുള്‍പ്പെടെ കയര്‍ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ചു ട്രിവാന്ട്രം ഡിസ്ട്രികട് കയര്‍ വര്‍ക്കേ ഴ്സ് യൂണിയന്‍ എ.ഐ.ടി.യു.സി. നടത്തിയ താലൂക്ക് സപ്ലൈ ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.