ഇനി മാതൃകയാക്കാം അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ!!

ആറ്റിങ്ങല്‍: അവനവഞ്ചേരി ഗവ.ഹൈസ്കൂള്‍ പൊതു വിദ്യാലയങ്ങള്‍ക്കെല്ലാം മാതൃകയാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി പറഞ്ഞു. സ്കൂളില്‍ നടന്ന പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ കുട്ടികളേയും വിവിധ മത്സര പരീക്ഷകളിലും കലാകായിക മത്സരങ്ങളിലും സംസ്ഥാനതലത്തില്‍ മികവു തെളിയിച്ച കുട്ടികളെയും ആദരിച്ചു.