ബെല്ലും ബ്രേക്കും ഇല്ലാത്ത ബസുകള്‍ക്ക് ഇനി വേഗപ്പൂട്ടിന്‍റെ കടിഞ്ഞാണ്‍’

ആറ്റിങ്ങല്‍: സ്വകാര്യ ബസുകളില്‍ വേഗപ്പൂട്ടിനു പുറമേ ജിപിഎസ് അധിഷ്ഠിതമായ വാഹന നിരീക്ഷണ സംവിധാനവും മോട്ടോര്‍ വകുപ്പ് നിര്‍ബന്ധമാക്കി. ഇതിലൂടെ അമിതവേഗം തടയുന്നതിനൊപ്പം, സമയം തെറ്റിയുള്ള സര്‍വീസും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ. പുറമേ പാസ്സെഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലൂടെ ഒരു റൂട്ടിലെ വാഹനങ്ങളുടെ സമയക്രമം, ഒരു പ്രത്യേക ബസിന്‍റെ ടൈം ഷെഡ്യുള്‍ എന്നിവ പൊതുജനത്തിന് ലഭ്യമാകുകയും ചെയ്യും.